05-ncp
എൻസിപി യിലേക്ക് വന്ന പ്രവർത്തകരെ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ ചെറിയാൻ ജോർജ് തമ്പു, അടൂർ നരേന്ദ്രൻ, ജില്ലാ സെക്രട്ടറി രഘുകുമാർ കോന്നി, അടൂർ മുനിസിപ്പൽ കൗൺസിലർ എം. അലാവുദീൻ പറ ക്കോട്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചപ്പോൾ

പന്തളം:അടൂർ നിയോജകമണ്ഡലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എൻ.സി.പി യിൽ ചേർന്നവരെ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ ചെറിയാൻ ജോർജ് തമ്പു, അടൂർ നരേന്ദ്രൻ, ജില്ലാ സെക്രട്ടറി രഘുകുമാർ കോന്നി, അടൂർ മുനിസിപ്പൽ കൗൺസിലർ എം. അലാവുദീൻ പറ ക്കോട്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
അടൂർ ബ്ലോക്ക് പ്രസിഡന്റ് സാബുഖാൻ. എസ് അദ്ധ്യക്ഷത വഹിച്ചു. രാജൻ അനശ്വര, ഗ്രിസോം കോട്ടമണ്ണിൽ, റിനു റെജി, ഷീബാ വറുഗീസ്, രാജു പി യോഹന്നാൻ, ബിജി ജോൺ, ബെൻസൺ, ബിജോയ് മാത്യു, ബൈജു, ബാബു തുടങ്ങിയവർ സംസാരിച്ചു.