പന്തളം: ശ്രീസത്യസായി സേവാസംഘടന പന്തളം സമിതിയുടെ നേതൃത്വത്തിൽ തോന്നല്ലൂർ ഗവ. യു പി എസിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ സ്മാർട്ട് ഫോൺ നൽകി. സമിതി കൺവീനർ പ്രൊഫ.എൻ വിദ്യാസാഗർ, പബ്ലിക്കേഷൻ സ്റ്റേറ്റ് ഇൻചാർജ് ജെ.കൃഷ്ണ കുമാർ എന്നിവർ ചേർന്ന് ഫോണുകൾ പ്രഥമാദ്ധ്യാപിക സാദിറാ ബീവിക്ക് കൈമാറി.