തിരുവല്ല: ബൈപാസ് റോഡിലെ തണൽ മരങ്ങൾ കാട് കയറിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷണം ഒരുക്കി. വിവിധ സംഘടനകൾ ബൈപാസിൽ വേലിയടക്കം നിർമ്മിച്ച മരങ്ങളാണ് കാട് കയറി നശിക്കുന്ന നിലയിലെത്തിയത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ, ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി, എ.ജി ജയദേവൻ, അഖിൽ മൂവക്കോടൻ, ബ്ലെസൺ പത്തിൽ, സാന്റോ തട്ടാറ, ജെയ്സൺ പടിയറ, ബ്ലെസ്സൻ പി കുര്യൻ,എബ്രഹാം കറ്റോട്, ജോജോ ജോൺ,ബിജിൻ, ആശിഷ് എന്നിവർ പങ്കെടുത്തു.