കോഴഞ്ചേരി: അഗതിമന്ദിരത്തിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയതിന്റെ സന്തോഷത്തിലാണ് ശാന്തമ്മ. ഉള്ളന്നൂർ സ്നേഹദീപം അഗതി മന്ദിരത്തിൽ കഴിഞ്ഞ ശാന്തമ്മയെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഇലവുംതിട്ട പൈവഴിഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് നടന്ന ശാന്തമ്മ അവശയായതിനെ തുടർന്ന് ഇലവുംതിട്ട ജനമൈത്രി പൊലീസ് എസ്.എച്ച്.ഒ എം.രാജേഷിന്റെ നിർദ്ദേശപ്രകാരം ബീറ്റ് ഓഫീസർ എസ്. അൻവർഷ, വാർഡംഗം സുരേഷ് കുമാറിന്റെ സഹായത്തോടെ സ്‌നേഹദീപം അഗതിമന്ദിരത്തിൽ പ്രവേശിപ്പിച്ചിരുന്നു. കുറിച്ചിമുട്ടം സ്വദേശികളായ ശാന്തമ്മയുടെ അനുജത്തിയുടെ മക്കളായ ഓമനയും രാധാമണിയും സംരക്ഷണം ഏറ്റെടുക്കാൻ തയാറായി. ശാന്തമ്മയെ സുരക്ഷിത കരങ്ങളിലേൽപ്പിച്ച സന്തോഷത്തിലാണ് ജനമൈത്രി പൊലീസ്.