കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം 'ഗുരു കാരുണ്യം ' പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'വിദ്യക്ക് ഒരു കൈത്താങ്ങ്' പദ്ധതി പ്രകാരം ശാഖകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ സമാപന സമ്മേളനം കാഞ്ഞിറ്റുകര ശാഖാ ഹാളിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്റെ പരിധിയിലുള്ള 28 ശാഖകളിൽ യു.പി, ഹൈസ്കൂൾ വിഭാഗത്തിൽപെട്ട 280 കുട്ടികൾക്കാണ് ഗുരു കാരുണ്യം പദ്ധതി പ്രകാരം സഹായം എത്തിച്ചത്. സമാപന സമ്മേളനത്തിൽ വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം കോഴഞ്ചേരി യൂണിയൻ വൈ. പ്രസിഡന്റ് വിജയൻ കാക്കനാടൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവിന്ദ്രൻ, വൈ.പ്രസി. സുവർണാ വി ജയൻ, ട്രഷറർ ഉഷാറെജി എന്നിവർ സംസാരിച്ചു.