മല്ലപ്പള്ളി : സേവാഭാരതി കുന്നന്താനം സേവന കേന്ദ്രം കാണിക്കമണ്ഡപം ജംഗ്ഷനിലെ വട്ടക്കുന്നിൽ ബിൽഡിംങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ സമിതി പ്രസിഡന്റ് പ്രസന്നകുമാർ കുരിക്കുംമന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗോപാൽ കെ.നായർ തിരിതെളിച്ചു. ആർ.എസ്.എസ് കുന്നന്താനം ഉപഖണ്ഡ് കാര്യവാഹ് പി.ജി.വിനായകൻ, മണ്ഡൽ കാര്യവാഹ് എസ്.അജിത്, സോമശേഖരൻ നായർ, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് വേളൂർക്കാവ്, പി.കെ.തുളസി ചുണ്ടയിൽ, കെ.ജയകുമാർ, രാജേന്ദ്രകുമാർ, ജയപ്രകാശ്, അനൂപ് കൃഷ്ണമന്ദിരം, സേവാഭാരതി സമിതി സെക്രട്ടറി സുരേഷ് വല്ല്യമണ്ണിൽ എന്നിവർ പ്രസംഗിച്ചു. സനാതനധർമ വിദ്യാപീഠം പ്രസിഡന്റ് പ്രമോദ് തിരുവല്ല മാനവസേവാനിധിയിലേക്ക് ആദ്യ സംഭാവന സമർപ്പിച്ചു.