പത്തനംതിട്ട: കൊവിഡ് മരണക്കണക്കിലെ അവ്യക്തതകൾ നീക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിട്ടുപോയ മരണങ്ങളുണ്ടെങ്കിൽ മൂന്നുദിവസത്തിനുളളിൽ പട്ടികയിലുൾപ്പെടുത്തും. ഇതിലുൾപ്പെടാത്ത ആരെങ്കിലും ഉണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കും. മരണക്കണക്കിൽ സുതാര്യത ഉറപ്പാക്കണമെന്ന് സർക്കാരിനു നിർബന്ധമുണ്ട്. ഡി.എം.ഒ. തലത്തിൽ പരാതികൾക്ക് പരിഹാരം കണ്ടെത്തും. ഒറ്റപ്പെട്ട മരണങ്ങൾ വിട്ടുപോയാലും പരാതി നൽകാം. ജൂൺ 16ന് ശേഷമുണ്ടായിട്ടുള്ള മരണങ്ങൾ 24 മണിക്കൂറിനുള്ളിൽ പ്രസിദ്ധപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.