പന്തളം: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ പൊൻകുന്നം വർക്കി അനുസ്മരണം നടന്നു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല കോർഡിനേറ്റർ പി. ജി. ഭരതരാജൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനശാല പ്രസിഡന്റ് എ. പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ. മാത്യു, വൈ. വറുഗീസ്, പി. കെ. ബാലകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.