പന്തളം:പൗർണമി റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തളം നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. കെ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രാധാ വിജയകുമാർ, സെക്രട്ടറി അരുൺകുമാർ, വൈസ് പ്രസിഡന്റ് ആർ. ജയപ്രസാദ്, മുൻ പ്രസിഡന്റ് പി. ജി. രാജൻബാബു തുടങ്ങിയവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ജി. അനൂപ്, ജോബി, ചന്ദ്രശേഖര പിള്ള, ശാന്തകുമാരി അമ്മ, മുഹമ്മദ് സാദ്ദിക്, കൃഷ്ണൻകുട്ടിനായർ, തുടങ്ങിയവർ പങ്കെടുത്തു.