പത്തനംതിട്ട : ജില്ലയിലെ റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം 27ന് രാവിലെ 11ന് സൂം മീറ്റിംഗ് വഴി ചേരും. നിലവിലുള്ള അപേക്ഷകൾ കൂടാതെ ജൂലായ് ഒൻപതു വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. സാധാരണ ആർ.ടി.എ മീറ്റിങ്ങുകളിൽ രേഖാമൂലം, നേരിൽ സമർപ്പിക്കുന്ന നിർദേശങ്ങളോ വിയോജിപ്പുകളോ നൽകാൻ സാദ്ധ്യമല്ലാത്ത സാഹചര്യത്തിൽ, ഇത് ജൂലായ് 21, 22, 23 തീയതികളിൽ പത്തനംതിട്ട ആർ.ടി.ഒ മുമ്പാകെ നേരിൽ സമർപ്പിക്കാം. യോഗം അജണ്ട 17ന് പത്തനംതിട്ട ആർ.ടി.ഒ ഓഫീസിൽ പ്രസിദ്ധീകരിക്കും.