തിരുവല്ല : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കുന്ന സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഷീജാ എ.എൽ, മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ ഓഫീസർ ബിംബി ഹരിദാസ് റിപ്പോർട്ട് അവതരിപ്പിക്കും. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഡാലിയാ സുരേഷ്, സി.കെ.ലതാകുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഷിഷ് ജി.എസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് മെമ്പർമാർ എന്നിവർ പ്രസംഗിക്കും. കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവരുടെ അരികിലേക്ക് ആരോഗ്യ പ്രവർത്തകരെത്തി ശാരീരികവും മാനസികവുമായി ഉണർവ്വേകുന്ന പദ്ധതിയാണ് സ്പർശം. ചാത്തങ്കരി കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക.