പത്തനംതിട്ട : വ്യാപാര വാണിജ്യ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ശമ്പളം കൊവിഡിന്റെ മറവിൽ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി . സജി
ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റായി പി.ബി ഹർഷകുമാറിനെയും വർക്കിങ് പ്രസിഡന്റായി കെ.അനിൽകുമാറിനെയും സെക്രട്ടറിയായി അഡ്വ. ആർ രവിപ്രസാദിനെയും ട്രഷററായി കുഞ്ഞുമോൻ കോന്നിയേയും വൈസ് പ്രസിഡന്റുമാരായി ബിനു വർഗീസ്, കൃഷ്ണകുമാർ, വേണു, ഷൈലജ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി സി.ആർ. രാജീവ്, ഷമീർ കെ.പി, സിന്ധു ഉണ്ണി എന്നിവരെയും തിരഞ്ഞെടുത്തു.