പത്തനംതിട്ട: വിവിധ വിഷയങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി. സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന പ്രക്ഷോഭ പരിപാടിയുമായി ബന്ധപ്പെട്ട് കാറ്ററിംഗ് മേഖല നേരിടുന്ന പത്തനംതിട്ട മേഘലയുടെ നിവേദനം ജില്ലാ രക്ഷാധികാരി അനിൽ (അനിൽ ബ്രദേഴ്‌സ് ഓമല്ലൂർ) വർക്കിംഗ് പ്രസിഡന്റ് വിജയൻ നടമംഗലത്ത് (ആറൻമുള) ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് (കൈപ്പട്ടൂർ) മേഖലാ പ്രസിഡന്റ് പ്രിൻസ് വർഗീസ് (ഓമല്ലൂർ) എന്നിവർ ചേർന്ന് മന്ത്രിക്ക് കൈമാറി. വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ്പു നൽകി.