ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ സാന്ത്വന സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ 400 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. വിതരണോദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയുമായ വത്സല മോഹൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രശ്മി സുഭാഷ് അദ്ധ്യഷത വഹിച്ചു .തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ സുരേന്ദ്രേൻ , പഞ്ചായത്ത് മെമ്പർ സതീഷ് കല്ലുപറമ്പിൽ , സേവാസമിതി ഭാരവാഹികളായ ഹരിപത്മനാഭൻ, രമീഷ്, സുരേഷ്,സുഭാഷ് എന്നിവർ പ്രസംഗിച്ചു.