bank
നെടുമ്പ്രം സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാ തരംഗിണി പലിശ രഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ എ. വിനയചന്ദ്രൻ നിർവ്വഹിക്കുന്നു.

തിരുവല്ല: നെടുമ്പ്രം സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യം ഉറപ്പാക്കുന്നതിനുള്ള വിദ്യാ തരംഗിണി പലിശ രഹിത വായ്പയ്ക്ക് തുടക്കമായി. ആദ്യ വായ്പാ വിതരണം ബാങ്ക് പ്രസിഡന്റ്‌ എ. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി മനുബായി, ബോർഡ്‌ അംഗങ്ങൾ ബിനിൽകുമാർ, സി.ജി.കുഞ്ഞുമോൻ, ബാബു കല്ലുങ്കൽ, ടി.പ്രസന്നകുമാരി, ടി.വി. വിജയകുമാർ, കെ.എസ്.രാധമ്മ, ചാക്കോ ചെറിയാൻ, വി.കെ.കുര്യൻ, സി.കെ.ഏബ്രഹാം, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പദ്ധതി പ്രകാരം അപേക്ഷ ലഭിച്ച 50 പേർക്ക് വായ്പ അനുവദിച്ചു.