പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്ന് പ്രവർത്തിക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന്റെ ഭാഗമായി 6ന് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് പണിമുടക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ, ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, ട്രഷറാർ കൂടൽ ശ്രീകുമാർ എന്നിവർ അറിയിച്ചു.