ചെങ്ങന്നൂർ: ബന്ധുവായ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയതിന് സി.പി.എം. പഞ്ചായത്തംഗത്തിനെതിരെ കേസ്. പുലിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ അമ്പാടി പ്രമോദിനെതിരെയാണ് പൊലീസ് കേസെടുത്തത്. ജനുവരി 27ന് തന്റെ വീട്ടിലെത്തിയ പ്രമോദ് കടന്നു പിടിക്കുകയായിരുന്നെന്നു യുവതി മൊഴി നൽകി. വിവാഹ മോചനക്കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് സമീപിച്ചതെന്നും പിന്നെയും മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു.