പത്തനംതിട്ട : തൊഴിലുകളിൽ ഏറ്റവും മികച്ചത് ഡോക്ടർമാരുടെ ജോലിയാണെന്ന് കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡൻ്റും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ്സ് .പി.കെ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമിതി ജില്ലാ പ്രസിഡൻ്റ് റഷീദ് ആനപ്പാറയുടെ അദ്ധ്യക്ഷതയിൽ കേരള ശാന്തി സമിതി പ്രവർത്തകരായ ഡോ: പ്രകാശ് ചന്ദ്രൻ ,ജോസ് ദേവസി, ശ്രീജേഷ് എഴുമറ്റൂർ,ഷൈജു വെട്ടിപ്രം , ഷീജ ഇലന്തൂർ, അനുപമ സതീഷ് , ഡോ: പ്രദീപ് ശങ്കർ , പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് റെജി മലയാലപ്പുഴ,പരിസ്ഥിതി വേദി സെക്രട്ടറി അഡ്വ:റ്റി.എച്ച്.സിറാജുദീൻ, ലൈബ്രറി കൗൺസിൽ അംഗം കാശിനാഥൻ,അഡ്വ: ഷബീർ അഹമ്മദ്, അഡ്വ. എ.ജയകുമാർ, ഡോ: പ്രദീപ് ശങ്കർ, ഹംസ റഹ്മാൻ, ഇബ്രാഹിം മാളിയേക്കൽ , റഹീം മാക്കാർ, മധു വള്ളിക്കോട്

എന്നിവർ പ്രസംഗിച്ചു.