മല്ലപ്പള്ളി: സെൻട്രൽ കോളേജ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്ന പരിയാരം ചെട്ടിയാക്കൽ പാലമൂട്ടിൽ സി. എം. തോമസ് (86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 1.30ന് മല്ലപ്പള്ളി പരിയാരം സെന്റ് ആന്ഡ്രൂസ് മാര്‌ത്തോമ്മാപള്ളി സെമിത്തേരിയിൽ. മല്ലപ്പള്ളി ഗ്രാമപഞ്ചായത്തംഗം,തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡംഗം, മല്ലപ്പള്ളി ഹൗസിംഗ് സൊസൈറ്റി പ്രാരംഭ ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാരാമൺ വെട്ടത്ത് കുടുംബാംഗം ഓമന. മക്കൾ: ജിജോ മാത്യു തോമസ് (ഇന്ത്യൻ എക്‌സ്പ്രസ്, കോട്ടയം), ജയ എലിസബത്ത് തോമസ് (എം. ടി. എച്ച്. എസ്. എസ്. പത്തനംതിട്ട), ജിബു ടി. തോമസ് (ഒറാക്കിൾ, ടെക്‌നോപാർക്ക്). മരുമക്കൾ: ഗീത കെ. ജോസഫ് (സി. എ.ം എസ്. എച്ച്. എസ്. എസ്. കുഴിക്കാല), ഡോ റിൻസി കെ. ഏബ്രഹാം (ഐ സി. ആർ. കെ. വി. കെ., പത്തനംതിട്ട), ജൻസി തോമസ്.