പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയിൽ തുടർച്ചയായി രണ്ടാം മാസം പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂചന സമരം നടത്തി. സമരം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുൻസിപ്പൽ മുൻ ചെയർമാൻ എ. സുരേഷ് കുമാർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ശിവശങ്കർ, ടി. രാധാകൃഷ്ണൻ നായർ, എച്ച്. കമറുദ്ദീൻ ,പി.കെ രാജേന്ദ്രൻ നായർ, ജലാലുദ്ദീൻ റാവുത്തർ, വി.കെ ശശിധരൻ നായർ, എം.എൻ സദാനന്ദൻ, തുടങ്ങിയവർ സംസാരിച്ചു.