dharna
കേരളാ വനിതാ കോൺഗ്രസ് (എം) സംഘടിപ്പിച്ച ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം മുൻ എം.എൽ.എ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: പാചകവാതക വിലവർദ്ധനവ് തടയാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വനിതാ കോൺഗ്രസ് (എം) നടത്തുന്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മുൻ എം.എൽ.എയും കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയുമായ അഡ്വ.എലിസബത്ത് മാമ്മൻ മത്തായി ഉദ്‌ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റും മുൻസിപ്പൽ കൗൺസിലറുമായ ലിന്റാ തോമസ് വഞ്ചിപ്പാലം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സുഭദ്ര രാജൻ, ശർമ്മിളാ സുനിൽ, നഗരസഭ കൗൺസിലർ ബിന്ദു റെജികുരുവിള, സുസമ്മ, ബിൻസി ആരമ്മാമൂട്ടിൽ, റീനാ ശാമുവേൽ എന്നിവർ പ്രസംഗിച്ചു.