പത്തനംതിട്ട: സ്വകാര്യ ഭൂമികളിലെ തടിയുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേൻമാവ് എന്നീ വൃക്ഷ തൈകൾ നട്ടു വളർത്തുന്നതാണ് പദ്ധതി. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും എലിയറയ്ക്കലുളള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും.ഫോൺ : 0468 2243452. അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഈ മാസം 31.