പത്തനംതിട്ട: ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന എസ്.സി വിദ്യാർത്ഥികൾക്ക് പ്രൈമറി/ സെക്കൻഡറി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് ഡേറ്റാ റീചാർജ് ചെയ്യുന്നതിനും ധനസഹായം നൽകുന്നു. 2000 രൂപ നിരക്കിൽ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്ന് ഓൺലൈനായി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികൾ മുഖേന ക്രെഡിറ്റ് ചെയ്യും. സ്‌കൂൾ മേധാവികൾ വിദ്യാർത്ഥികളുടെ ലിസ്റ്റുകൾ ഈ മാസം 15നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ : 0468 2322712.