കൊടുമൺ : ഐ.എൻ.ടി.യു.സി സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിമായിരുന്ന കെ. കരുണാകരന്റെ 103 -ാമത് ജൻമ വാർഷികം ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എെ.എൻ.ടി.യു.സി) കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഓൺലൈനായി ആർ. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എെ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. എ.എെ.സി.സി മുൻ അംഗം കൊടുമൺ ജി. ഗോപിനാഥൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. രവീന്ദ്രൻ പുത്തൻ വിളയിൽ, പ്രസന്നൻ കെ , കെ.വി. ശശി, രതീഷ് കുളത്തിനാൽ, അജയൻ കൊടുമൺചിറ തുടങ്ങിയവർ സംസാരിച്ചു.