തിരുവല്ല: വൈക്കം മുഹമ്മദ് ബഷീറിന് തണലേകിയ മാങ്കോസ്റ്റിൻ മരം ബഷീറിനെ അനുസ്മരിച്ച് സ്‌കൂൾവളപ്പിൽ നട്ടുപിടിപ്പിച്ച് പൂർവവിദ്യാർത്ഥികൾ. തിരുവിതാംകൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നെടുമ്പ്രം പുതിയകാവ് ഗവ.സ്‌കൂൾ വളപ്പിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ , മാങ്കോസ്റ്റിൻ നട്ടുപിടിപ്പിച്ചു. പ്രൊഫ. രാജീവ്, ബഷിർ അനുസ്മരണം നടത്തി. സൊസൈറ്റി പ്രസിഡന്റ്‌ വി.ഹരിഗോവിന്ദ്, സെക്രട്ടറി പി.എൻ വേണുഗോപാൽ, വാർഡ് മെമ്പർമാരായ ജിജോ ചെറിയാൻ, സന്ധ്യാമോൾ, അഡ്വ.രാജേഷ്, അശോക് കുമാർ,സുജിത്ത്, പ്രമോദ് എന്നിവർ പങ്കെടുത്തു.