06-nahas-sulaiman
രാജീവ് യൂത്ത് ഫൗണ്ടേഷൻ രക്ത ദാതാക്കളുടെ സമ്മതപത്രം ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ബ്ലഡ് ബാങ്ക് ജില്ലാ നോഡൽ ഓഫീസർ ഡോ: പ്രെറ്റി സക്കറിയ ജോർജിന് കൈമാറുന്നു

പത്തനംതിട്ട : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ ജന്മവാർഷികദിനത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി. ജില്ലാ രാജീവ് ഫൗണ്ടേഷൻ ഘടകം ബ്ലഡ്ബാങ്ക് ജില്ലാ നോഡൽ ഓഫീസർ ഡോ: പ്രെറ്റി സക്കറിയ ജോർജ് രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഇലന്തൂർ മണ്ഡലം പ്രസിഡന്റ് ജിബിൻ ചിറക്കടവിൽ, യൂത്ത് കോൺഗ്രസ് ആറന്മുള അസംബ്ലി വൈസ്പ്രസിഡന്റ് മുഹമ്മദ് റാഫി, പ്രിൻസ് പി.വി, ജസ്റ്റിൻ തോമസ് മാത്യു, നിസാം ഉമ്മർ,ലിന്റോ പി ലൂയിസ് , യൂത്ത് കോൺഗ്രസ് ആറന്മുള അസംബ്ലി ജനറൽ സെക്രട്ടറി മുഹമ്മദ് ഷെബീർ, അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി തോമസ് എന്നിവർ രക്തം നൽകി. ബ്ലഡ് ബാങ്ക് കൗൺസിലർ സുനിത എംസ് ക്യാമ്പിന് നേതൃത്വം നൽകി.