റാന്നി: വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ചകളിലും ചികിത്സ ലഭ്യമാക്കുവാൻ അധികൃതർ തയാറാവണമെന്ന് എ.ഐ.വൈ.എഫ് മേഖലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സിജോ ജോസ് മടുക്കകുഴി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സജിമോൻ കടയനിക്കാട്, എൻ.ജി പ്രസന്നൻ,സന്തോഷ് പീറ്റർ, ഗിരീഷ്,അജികുമാർ എന്നിവർ പ്രസംഗിച്ചു. സിജോ ജോസ് മടുക്കകുഴി (പ്രസിഡന്റ്), സീജൻ കെജോസ് (വൈസ് പ്രസിഡന്റ്), ബ്രൈറ്റ് ബാബു (സെക്രട്ടറി), രാജേഷ് നെല്ലിമല (ജോയിന്റ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.