മല്ലപ്പള്ളി : ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് നിറുത്തലാക്കിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹാബേൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവേൽ നെല്ലിക്കാട് ആദ്ധ്യക്ഷത വഹിച്ചു. കേരള ടീച്ചേഴ്‌സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജോസ് പള്ളത്തുചിറ, ലാലു പോൾ, പി.എസ്. തമ്പി, പി.പി. ജോൺ, ബിനു കൊച്ചുചെറുക്കൻ, അന്നമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.