മല്ലപ്പള്ളി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.കരുണാകരന്റെ 103-ാം ജന്മദിനാഘോഷം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹക സമിതിയംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി തോട്ടത്തിമലയിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് പി. മാത്യു, ഷൈബി ചെറിയാൻ, ലാലി വർഗീസ്, ജീന ചെറിയാൻ, ജോൺ തോമസ് കൊറ്റംകുടി, ജോൺസൺ വർഗീസ് മരുവിത്തറ, റെജി വർഗീസ് കാടാവലത്ത് എന്നിവർ പ്രസംഗിച്ചു.