മല്ലപ്പള്ളി: കൊവിഡ് നിബന്ധനകൾ പാലിച്ച് എല്ലാ വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് നടത്തുന്ന കടയടപ്പ് സമരത്തിൽ സഹകരിക്കാൻ മല്ലപ്പള്ളി യൂണിറ്റ് തീരുമാനിച്ചു. പ്രസിഡന്റ് ഇ.ഡി.തോമസുകുട്ടി, ജനറൽ സെക്രട്ടറി പി.ഇ.വേണുഗോപാൽ, രാജു കളപ്പുരയ്ക്കൽ, മനോജ് തേരടിയിൽ എന്നിവർ പ്രസംഗിച്ചു.