പത്തനംതിട്ട: ഇന്ധന വിലവർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര, കേരള സർക്കാരുകൾക്കെതിരെ ഇന്ന് മുതൽ 17 വരെ സമര പരിപാടികൾ നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.
എം.പിമാർ, ജില്ലയിലെ മുതിർന്ന നേതാക്കൾ, ജനപ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് അഞ്ചു കിലോമീറ്റർ സൈക്കിൾ റാലി നടത്തും.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, പി.മോഹൻരാജ്, മാലേത്ത് സരളാദേവി, എ.ഷംസുദീൻ, സതീഷ് കൊച്ചുപറമ്പിൽ, എ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ്‌കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവേൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൽ സലാം, ടി.കെ.സാജു, കെ.ജയവർമ്മ, റെജി തോമസ്, കെ.കെ,റോയ്‌സൺ, അനിൽ തോമസ്, എലിസബേത്ത് അബു എന്നിവർ പ്രസംഗിച്ചു.