അടൂർ: കിളിവയൽ ചാത്തന്നൂപ്പുഴ പാണുവേലിൽ സാം പാണു വേലിൽ (വി.കെ അലക്സാണ്ടർ, 56) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് കിളിവയൽ മർത്തശ് മൂനി ഓർത്തഡോക്സ് പള്ളിയിൽ. അടൂർ പാണുവേലിൽ ഗ്ലാസ് ഹൗസ് ഉടമയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി അടൂർ യൂണിറ്റ് ട്രഷർ, ജില്ലാ കമ്മിറ്റിയംഗം, അടൂർ-കടമ്പനാട് ഭദ്രാസന കൗൺസിലംഗം, മലങ്കര ഓർത്തഡോക്സ് ചർച്ച് ഗവേണിംഗ് ബോർഡ് അംഗം സ്വാന്തനം സോഷ്യൽ വെൽഫെയർ സൊസൈറ്റി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.ഭാര്യ: സിനി ജോയി. അഞ്ചൽ പൂവത്താൻ കാവിൽ കുടുംബാംഗം(അടൂർ സെന്റ് മേരീസ് എം.എം.യു.പി സ്കൂൾ അദ്ധ്യാപിക). മക്കൾ: സച്ചിൻ,ശ്രേയ. .