തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് തട്ടിപ്പിൽ ജീവനക്കാരെ ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥർ രക്ഷപെടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ആരോപിച്ചു. വർഷങ്ങളായി നടക്കുന്ന തട്ടിപ്പിലൂടെ പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ് കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സുതാര്യത വരുത്തണമെന്നും സ്പിരിറ്റ് മോഷണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അദ്ധ്യക്ഷത വഹിച്ചു.