പത്തനംതിട്ട : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവ് വിളക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഒരു ഇലക്ട്രീഷ്യനെയും ഒരു ഏണി ഘടിപ്പിച്ച പിക് അപ്പ് ആട്ടോ, ഡ്രൈവർ സഹിതം ആവശ്യമുണ്ട്. ഇലക്ട്രീഷ്യന് വയർമാൻ പെർമിറ്റ് ലൈസൻസും ഡ്രൈവർക്ക് ക്ഷമതയുള്ള ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം.
വാഹനത്തിന് പ്രതീക്ഷിക്കുന്ന വാടക രേഖപ്പെടുത്തിയ അപേക്ഷ മറ്റ് രേഖകളോടൊപ്പം ഈ മാസം 9ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ഗ്രാമപഞ്ചായത്താഫീസിൽ നേരിട്ടോ തപാലിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ അറിയാം. ഫോൺ: 04734 240637.