06-jcb
റോഡിനരികിലെ തിട്ടയിടിഞ്ഞ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ജെ.സി.ബി.

പന്തളം: കുടിവെള്ള പൈപ്പിന് കുഴിയെടുക്കുന്നതിനിടയിൽ റോഡിനരികിലെ തിട്ടയിടിഞ്ഞ് ജെ.സി.ബി. വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാർഷെഡ് തകർന്നു. അടുത്തുള്ള മുറിക്കും കേടുപാടുണ്ടായി. ആർക്കും പരിക്കില്ല. കുളനട കൈപ്പുഴ മേലേടത്ത് ഭാഗത്ത് ഇന്നലെ കുഴിയെടുക്കുന്നതിനിടെയാണ് അപകടം. മേലേടത്ത് കിഴക്കേതിൽ ഗോകുലത്തിൽ സതീഷ്‌കുമാറിന്റെ വീട്ടുമുറ്റത്തേക്കാണ് മറിഞ്ഞത്.