റാന്നി : ഡി.വൈ.എഫ്.ഐ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും നിർദ്ധരരായ ഓരോ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി മൊബൈൽ ഫോണുകൾ നൽകി. ഡി.വൈ.എഫ്.ഐ നാറാണംമൂഴി മേഖല കമ്മിറ്റിയുടെ ഡിജിറ്റൽ ചലഞ്ചിന്റെ ഭാഗമായി കക്കൂടുമൺ വാർഡിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകാൻ കക്കൂടുമൺ യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ആറ് ഫോണുകൾ പ്രമോദ് നാരായൺ എം.എൽ.എ കക്കൂടുമൺ യൂണിറ്റ് സെക്രട്ടറി അജിത് കുമാറിന് കൈമാറി. ചടങ്ങിൽ മേഖല സെക്രട്ടറി മിഥുൻ മോഹൻ, ബ്ലോക്ക് കമ്മിറ്റി മെമ്പർ അനീഷ് കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എസ്.ആർ സന്തോഷ് കുമാർ, കേരള കോൺഗ്രസ് നേതാവ് മാത്തുക്കുട്ടി ജോർജ് എന്നിവർ പങ്കെടുത്തു.