പത്തനംതിട്ട: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രതിഷേധ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ സംസ്ഥാന വക്താവ് എ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ നിർമ്മൽ ചന്ദ്രൻ, ഷംനാദ്, ആലപ്പുഴ ജില്ലയിലെ ശ്രീകുമാർ എന്നിവർക്ക് 10ലക്ഷം രൂപ വീതം ധനസഹായം വേണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിപാടി നടത്തുവാനുള്ള അനുമതി നൽകണമെന്നും പലിശ രഹിത വായ്പ ഉൾപ്പെടെയുള്ള സാമ്പത്തിക പാക്കേജുകളും നൽകണമെന്ന് ഇവർ സർക്കാരിനോട് ആവിശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് രാജൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി. പ്രേംജിത്ത് , സംസ്ഥാന സെക്രട്ടറി അനിൽ കടമാൻകുളം, മനോജ് വലിയ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.