അടൂർ : എഴംകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ ആറാം വാർഡിൽ അർഹരായ മുഴുവനാളുകൾക്കും ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നതിന്റെ രണ്ടാംഘട്ട ഉദ്ഘാടനം പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ചും സ്വമനസുകളുടെ നേരിട്ടുള്ള ഇടപെടലിലൂടെയും ഒന്നാംഘട്ടത്തിൽ 14 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ടമായി ഇന്നലെ 11 മൊബൈൽ ഫോണുകളാണ് വിതരണം ചെയ്തത്. വാർഡ് മെമ്പർ ശ്രീദേവി ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കസ്തൂർബ ഗാന്ധിഭവൻ ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ, ഡി. സി.സി ജനറൽ സെക്രട്ടറി ബിനു എസ്. ചക്കലയിൽ, ഏഴാം വാർഡ് മെമ്പർ സുരേഷ് ബാബു, വാർഡ് പ്രസിഡന്റ് സാജു ആനംകോട്, സജീദേവി, സ്കൂൾ ഹെഡ്‌മിസ്ട്രസ് ജയ പി.ചാക്കോ, നൈജി ബിജി, ശോഭകുമാരി, പി.ടി.എ പ്രസിഡന്റ് ഗീത സത്യൻ എന്നിവർ പ്രസംഗിച്ചു.