കോന്നി : കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ജില്ലാ കലാകാര ക്ഷേമനിധി സമ്മാന പദ്ധതി കൂപ്പൺ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയിൽ നിന്നും സ്വീകരിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ റെന്നി വർഗീസ്, സെക്രട്ടറി അജിത് പൂങ്കാവ്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.