പത്തനംതിട്ട : കൊവിഡ് വ്യാപനത്തിന്റെ കെടുതികൾമൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ദാരിദ്ര രേഖയ്ക്ക് താഴെയുള്ള പട്ടികജാതി വർഗക്കാരുടെ കടബാദ്ധ്യതകൾ എഴുതിതള്ളുന്നതിന് സർക്കാർ കടാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യകിറ്റ് മതിയെന്ന അധികാരികളുടെ നിലപാടിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.