പത്തനംതിട്ട : മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ വെട്ടൂർ ബ്രാഞ്ച് ഉദ്ഘാടനം നാളെ രാവിലെ 10ന് കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് വി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ജിജോ മോഡി ആദ്യ നിക്ഷേപം ഏറ്റുവാങ്ങും. മുൻ ബാങ്ക് പ്രസിഡന്റ് മലയാലപ്പുഴ ശശി വായ്പാ വിതരണം ഉദ്ഘാടനം ചെയ്യും. മലയാലപ്പുഴ മോഹനൻ, വെട്ടൂർ ജ്യോതി പ്രസാദ്, വി.എസ് ഹരീഷ് ചന്ദ്രൻ, പി.എസ് ഗോപാലകൃഷ്ണ പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, ഗ്രാമപഞ്ചായത്ത് അംഗം വി.വി സന്തോഷ് കുമാർ , സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.ജി പ്രമീള, ഡപ്യൂട്ടി രജിസ്ട്രാർ എം.പി ഹിരൺ, അസി. രജിസ്ട്രാർ എസ്. ബിന്ദു എന്നിവർ സംസാരിക്കും.