തിരുവല്ല: ആതുരസേവന രംഗത്തെ മികവിന് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം നാഷണൽ അക്രിഡിറ്റിയേഷൻ ബോർഡിന്റെ അംഗീകാരം നേടി. രോഗികൾക്ക് നൽകുന്ന മികച്ച ചികിത്സ നിലവാരം കണക്കിലെടുത്ത് ക്വാളിറ്റി കൺട്രോൾ ഒഫ് ഇന്ത്യ നൽകുന്ന എൻ.എ.ബി.എച്ച് അംഗീകാരമാണ് ലഭിച്ചത്. അടിയന്തര ഘട്ടങ്ങളിൽ എത്തിച്ചേരുന്ന രോഗികൾക്ക് ഡോക്ടർമാരുടെ മികച്ച സേവനവും അത്യാധുനിക ചികിത്സ സൗകര്യങ്ങളുമാണ് പുഷ്‌പഗിരി അത്യാഹിത വിഭാഗത്തിൽ ലഭിക്കുന്നതെന്ന് ബോർഡ് വിലയിരുത്തി.