1
തകർന്ന പയ്യനല്ലൂർ - ഊന്ന് കൽ റോഡ്.

കടമ്പനാട് : അതിർത്തി റോഡിനോട് അവഗണന. തകർന്നിട്ട് ഒരു പതി റ്റാണ്ടിലേറെയായി. തിരിഞ്ഞു നോക്കാതെ അധികൃതർ. ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന പയ്യനല്ലൂർ - ഊന്ന് കൽ റോഡാണ അവഗണന നേരിടുന്നത്. ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തും മറുഭാഗത്ത് പാലമേൽ പഞ്ചായത്തുമാണ്. ആലപ്പുഴ ജില്ലയുടെ പരിധിയിലാണ് റോഡ് ഉൾപ്പെടുന്നത്. മെയിന്റെനൻസ് ചെയ്യാൻ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളാരും വലിയ താൽപ്പര്യം കാട്ടാറില്ല. റോഡിന്റെ ഗുണഭോക്താക്കൾ 90 ശതമാനവും പള്ളിക്കൽ പഞ്ചായത്തിലുളളവരാണ്. മായ യക്ഷി കാവ് ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഊന്നുകൽ ഭാഗം വരെയുള്ളവർ പഴകുളം ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനും പയ്യനല്ലൂർ, ഇളംപള്ളിൽ ഭാഗങ്ങളിലുള്ളവർ നൂറനാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിൽ ഒന്നരയടിയോളം താഴ്ചയുള്ള കുഴികളാണ്. നീണ്ടുകിടക്കുന്ന കുഴികളിൽ വെള്ളം കെട്ടി നിന്നാൽ ഒരു വഴി യാത്ര ചെയ്യാതെ പറ്റില്ല. നടന്നു പോലും പോകാനും ബുദ്ധിമുട്ടാണ്. റോഡിനിരുവശവും വയലാണ്. പള്ളിക്കാറിന്റെ കൈവഴിയായ ചൂരൽവയൽ തോടും ഇതേ വയലിൽ കൂടി ഒഴുകുന്നതിനാൽ വയൽ നിരപ്പിൽ തന്നെയാണ് റോഡ് എന്നതി നാലും ചെറിയ മഴ പെയ്താലും റോഡിൽ വെള്ളം കയറും. റോഡിന്റെ ഊന്നുകൽഭാഗവും മായയക്ഷി കാവിന്റെ ഭാഗവും ഉയർന്നും മദ്ധ്യഭാഗം വയലിനോട് താഴ്ന്നും കിടക്കുകയാണ്.

സഞ്ചാര യോഗ്യമാക്കാം

മായമക്ഷികാവ് ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നുള്ള പൊക്കത്തിൽ ഇരു സൈഡുകളും കെട്ടി മണ്ണിട്ട് റോഡുയർത്തി ഉന്നത നിലവാരത്തിൽ ടാർ ചെയ്തെങ്കിലേ റോഡ് പൂർണമായും സഞ്ചാരയോഗ്യമാക്കാൻ കഴിയൂ . ആരോട് പറയാൻ എന്നതാണ് ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.