തിരുവല്ല: പാചക വാതകത്തിന്റെ വില വർദ്ധന നിയന്ത്രിക്കണമെന്നും പകുതിയായി വിലകുറയ്ക്കണമെന്നും ആവശ്യപ്പെട്ട് ജനതാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുപടിക്കൽ അടുപ്പ് കൂട്ടി കഞ്ഞിവച്ച് പ്രതിഷേധിച്ചു. സംസ്ഥാന ട്രഷറാർ ജേക്കബ് തോമസ് തെക്കേപുരക്കൽ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. ബി.ജോയി പൂത്തോട്ടിൽ ഷാജി മാമ്മുട്ടിൽ, സൂസന്മ ജേക്കബ്, ഓമന ബാബു, പൊന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.