മല്ലപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം മല്ലപ്പള്ളിയിൽ പൂർണം. സമരത്തോട് അനുബന്ധിച്ച് ടൗണിൽ നടത്തിയ ധർണ യൂണിറ്റ് പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.ഇ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. രാജു കളപ്പുരയ്ക്കൽ, മനോജ് ഗ്യാലക്‌സി, ഐപ്പ് ദാനിയേൽ, മനോജ് തേരടിയിൽ, ചന്ദ്രശേഖരൻ പിള്ള, സുരേഷ് പി. ഏബ്രഹാം, സെബാൻ കെ. ജോർജ്, രാധാകൃഷ്ണ പിള്ള, ജിജി കൃപ, സിബി ചാക്കോ, മുരളി രേവതി, മോനച്ചൻ മേപ്രത്ത്, ഗീത, ശശികുമാർ, മുരുകനാചാരി, അനൂപ്, ഏബ്രഹാം പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.