മല്ലപ്പള്ളി : സ്ത്രീധനത്തിന്റെ പേരിൽ വനിതകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വിജയമ്മ ഭാസ്‌ക്കരൻ ഉദ്ഘാടനം ചെയ്തു. ഉഷാ പ്രസന്നൻ, ഡെയ്‌സി വറുഗീസ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി ബാബു പാലക്കൽ, നീരാഞ്ജനം ബാലചന്ദ്രൻ, പി.ജി. തോമസ് എന്നിവർ പ്രസംഗിച്ചു.