കോഴഞ്ചേരി :റോഡ് സുരക്ഷയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ വഴിയോര കണ്ണാടി സ്ഥാപിച്ചു. അപകട സാദ്ധ്യതാ മേഖലയായ അമ്പലക്കടവിലാണ് എസ്. എച്ച്. ഒ ബി. അയൂബ് ഖാന്റെ നേതൃത്വത്തിൽ കണ്ണാടി സ്ഥാപിച്ചത്. . എസ് .ഐ മാത്യു .കെ ജോർജ്, പൊലീസുദ്യോഗസ്ഥരായ എസ്. ശ്രീജിത്, എസ് .താജുദ്ദീൻ, രവീന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, വാർഡ് അംഗം റൂബി ജോൺ എന്നിവർ നേതൃത്വം നൽകി.