കോഴഞ്ചേരി: വിവാഹ കമ്പോളത്തിലെ വ്യവഹാര വസ്തുവായി സ്ത്രീകളെ കാണുന്ന ദുരവസ്ഥക്ക് അന്ത്യം കുറിക്കാൻ കേരളീയ പൊതുസമൂഹം തയ്യാറാകണമെന്നും നീതിന്യായ ഭരണ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി. കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്ത്രീപക്ഷ കേരളം കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സൂസൻ കോടി. സവിത അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി. പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാർ, മഹിളാ അസോസിയേഷൽ ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, പാർട്ടി ഏരിയാ സെക്രട്ടറി ടി. വി. സ്റ്റാലിൻ ,ഡി .വൈ. എഫ്. ഐ. ഏരിയ സെക്രട്ടറി ബിജിലി പി .ഈശോ, ലോക്കൽ സെക്രട്ടറി എം. കെ. വിജയൻ, വി. ജി. ശ്രീലേഖ കുസുമം സോമൻ എന്നിവർ പ്രസംഗിച്ചു.