തിരുവല്ല: എസ്.എൻ.ഡി.പി യോഗം 102 ചാത്തങ്കരി ശാഖയുടെ സജീവ പ്രവർത്തകനും കമ്മിറ്റിയംഗവുമായിരുന്ന പുതുപ്പറമ്പിൽ ബിനുകുമാറിന്റെ നിര്യാണത്തിൽ ശാഖാ കമ്മിറ്റിയോഗം അനുശോചിച്ചു. ചെയർമാൻ കെ.എൻ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജൻ പാറയിൽ, ശിവാനന്ദൻ കളരിക്കൽ, വി.കെ. ശശി, ചന്ദ്രദാസ്, പത്മകുമാരി, കെ. ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.