കോഴഞ്ചേരി : ആറന്മുള പഞ്ചായത്തിൽ കേരകർഷകർക്കു വേണ്ടി കൃഷിഭവന്റെ നേതൃത്വത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു. കേടായ തെങ്ങുകൾ മുറിച്ചുമാറ്റൽ, തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കൽ, വളപ്രയോഗം എന്നിവ ഉൾപ്പെടുന്ന പദ്ധതിയിൽ സ്വന്തം പേരിൽ സ്ഥലമുള്ള കർഷകർക്ക് അംഗമാകാം. കരമടച്ച രസീത്, റേഷൻകാർഡ്, ആധാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 12ന് മുൻപ് അപേക്ഷ നൽകണം. അപേക്ഷാഫോമുകൾ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും കൃഷി ഭവനിൽ നിന്നും ലഭിക്കും.